Enne Nadathiya Vazhikal - എന്നെ നടത്തിയ വഴികൾ ഓർത്താൽ

 Enne Nadathiya Vazhikal - എന്നെ നടത്തിയ വഴികൾ ഓർത്താൽ 


എന്നെ നടത്തിയ വഴികൾ ഓർത്താൽ 

എന്നെ കരുതിയ കരുതൽ ഓർത്താൽ 

തിരിഞ്ഞു നോക്കി ഞാൻ പാടും 

എൻ ദൈവമേ നീ എത്ര നല്ലവൻ 


അനർത്ഥ നാളിൽ നിൻ കൂടാരാമറവിൽ 

എന്നെ അത്ഭുതമായി മറച്ചതോർത്താൽ 

തിരിഞ്ഞു നോക്കി ഞാൻ പാടും 

എൻ ദൈവമേ നീ എത്ര നല്ലവൻ


ഹൃദയം ക്ഷീണിച്ച നേരത്തു 

അമ്മയെ പോൽ നീ ആശ്വസിപ്പിച്ചു 

എൻ കരം ക്ഷീണിച്ചു കുഴഞ്ഞ നേരത്തു 

ബാലമെറും നിൻ കരം താങ്ങിയതോർത്താൽ 


എൻ ദൈവം എന്നും അനന്യനെ 

എൻ ദൈവം എന്നും വിശ്വസ്ഥനെ 

വഴുതാതെ നിൽക്കുവാൻ തൻ കൃപ നൽകും 

താതൻ സന്നിധേ ചേരും വരെ.




إرسال تعليق (0)
أحدث أقدم